രാമപുരത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നു

രാമപുരത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നുചിത്ര വിശദീകരണം: pyr ramapuram resthouse രാമപുരം വിശ്രമകേന്ദ്രം ഉദ്​ഘാടന ഫലകം ടി.വി. രാജേഷ് എം.എൽ.എ അനാച്ഛാദനം ചെയ്യുന്നുപഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ രാമപുരത്ത് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രത്തി​ൻെറയും പാർക്കി​ൻെറയും ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്​ഘാടനം നിർവഹിച്ചത്. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിശ്രമകേന്ദ്രവും പാർക്കും യാഥാർഥ്യമായതോടെ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഇവിടെ ലഭ്യമാവുകയാണ്. 1.35 കോടി ചെലവിൽ നിർമിച്ചിരിക്കുന്ന പാർക്കിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. 50ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്.ഭക്ഷണശാല, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, ശൗചാലയം, ഓപൺ എയർ തിയറ്റർ, വാട്ടർ ഫൗണ്ടർ, ഇരിപ്പിടങ്ങൾ, നടപ്പാത, ചുറ്റുമതിൽ എന്നിവയും നിർമിച്ചിട്ടുണ്ട്. കെ.എസ്.ടി.പിയുടെ പാത നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആദ്യത്തെ വഴിയോര വിശ്രമകേന്ദ്രംകൂടിയാണിത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. പ്രഭാവതി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.