ആനക്കൂട്ടം അക്രമാസക്തം; തുരത്തൽ നിർത്തിവെച്ചു

ആനക്കൂട്ടം അക്രമാസക്തം; തുരത്തൽ നിർത്തിവെച്ചുആറളം: ആറളം ഫാമിൽ ആനക്കൂട്ടം അക്രമാസക്തമായതിനെ തുടർന്ന് കാട്ടാന തുരത്തൽ യജ്ഞം തൽക്കാലം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കാട്ടാനകളെ തുരത്താൻ എത്തിയ വനപാലക സംഘത്തിന് നേരെ നിരന്തരം ആക്രമിക്കാനോടിയെത്തിയ കാട്ടാനകളുടെ പിടിയിൽനിന്നും അത്ഭുതകരമായാണ് പലരും രക്ഷപ്പെട്ടത്. കാടുകൾ മൂടിയ ആറളം ഫാമിൽ ആനകൾ നിന്നാൽപോലും കാണാനാവാത്തവിധം പൊന്തക്കാടുകളാണ്. കാടുകൾ തെളിക്കുകയോ പാതകളിലെങ്കിലും കാട് നീക്കുകയോ ചെയ്തില്ലെങ്കിൽ കാട്ടാന തുരത്തൽ നടത്താനാവില്ല. തുരത്താനെത്തിയ വനപാലകരേയും ഫാം സെക്യൂരിറ്റി ജീവനക്കാരെയും കാട്ടാനകൾ വിരട്ടിയതോടെ ജീവഭയം മൂലം ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. രണ്ട്, മൂന്ന്, നാല്, എട്ട് ബ്ലോക്കുകളിലായി എട്ട് ആനകളെയാണ് വ്യാഴാഴ്ച കണ്ടെത്തി തുരത്തിയത്.ബുധനാഴ്​ചയും ഫാമിൽ കാട്ടാനകളെ തുരത്താൻ എത്തിയ വനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്​ന കരീം, അസി. വാർഡൻ സോളമൻ, കൊട്ടിയൂർ റേഞ്ച് ഒഫിസർ കെ. ബിനു, ​െഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘമാണ് കാട്ടാനകളെ തുരത്താൻ ഫാമിൽ ദൗത്യം നിർവഹിച്ചത്. കാനന സമാനമായ ആറളം ഫാമിൽ കാട്ടാനകൾ നിന്നാൽപോലും കാണാനാവാത്ത വിധം വനമാതൃകയിലാണ് ഫാം സ്ഥിതിചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.