പുതിയതെരു ടൗണിൽ വ്യാപക കവർച്ച ശ്രമം

പുതിയതെരു ടൗണിൽ വ്യാപക കവർച്ച ശ്രമംപടം: puth moshanam പുതിയതെരു ടൗണിൽ കവർച്ചശ്രമം നടന്ന സ്​ഥലം പൊലീസ്​ പരിശോധിക്കുന്നു13 ഓളം വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ കുത്തിപ്പൊളിച്ചാണ്​​ കവർച്ച ശ്രമം നടന്നത്പുതിയതെരു: ടൗണിലും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങളിൽ വ്യാപക കവർച്ച ശ്രമം. ബുധനാഴ്​ച അർധരാത്രിയോടെയാണ് ടൗണിൽ ദേശീയപാതയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും കാട്ടാമ്പള്ളി റോഡിലും കടലായി അമ്പലം റോഡിലും പനങ്കാവ് റോഡിലും പുതിയതെരു മാർക്കറ്റിനകത്തുമുള്ള 13 ഓളം വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ കുത്തിപ്പൊളിച്ച്​ കവർച്ച ശ്രമം നടന്നത്. ദേശീയപാതയിൽ ടെൻകോ സൻെററിൽ പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പിൽനിന്ന് 80,000 രൂപയും മാർക്കറ്റിനകത്തെ രണ്ട് പലചരക്ക് കടകളിൽ നിന്നായി 1000 രൂപ വീതവും കവർന്നു.മറ്റു കടകളിൽ ഷട്ടർ കുത്തിത്തുറന്ന് കവർച്ച ശ്രമം നടന്നെങ്കിലും ഒന്നും നഷ്​ടപ്പെട്ടില്ല. കാട്ടാമ്പള്ളി റോഡിൽ അബ്​ദുൽ റഷീദി​ൻെറ ഉടമസ്ഥതയിലുള്ള എം.കെ മൊബൈൽ ഷോപ്, കടലായി അമ്പലം റോഡിൽ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കെ.എൻ.എം സ്​റ്റേഷനറി ഷോപ്​, ഗോഡൗൺ, പുതിയതെരു മാർക്കറ്റിനകത്തെ മൊയ്‌തീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ ഫൂട്‍വെയർ, മുഹമ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള എസ്.എ സ്​റ്റോർ സ്​റ്റേഷനറി ഷോപ്, വി.കെ സ്​റ്റോർ പലചരക്ക് കട, നാസ്കോ ട്രേഡേഴ്സ് സ്​റ്റേഷനറി ഷോപ്, പനങ്കാവ് റോഡിലെ രാമചന്ദ്ര​ൻെറ ഉടമസ്ഥതയിലുള്ള റിഷി സൈക്കിൾ ഷോപ്, സുജാത ബാബുവി​ൻെറ ഉടമസ്ഥതയിലുള്ള വി.കെ സ്​റ്റോർ സ്​റ്റേഷനറി ആൻഡ് മൊബൈൽ ഷോപ്, ദേശീയപാതയിൽ ടെൻകോ സൻെററിൽ പാർക്കിങ് സ്ഥലത്ത് പ്രവർത്തിക്കുന്ന ഖലീലി​ൻെറ ഉടമസ്ഥതയിലുള്ള കെ.എൻ.കെ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനം, മഷൂദി​ൻെറ ഉടമസ്ഥതയിലുള്ള അൽമദീന ജ്യൂസ് സൻെറർ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഷട്ടർ കുത്തിത്തുറന്ന് കവർച്ച ശ്രമം നടന്നത്. കവർച്ച നടന്ന സ്ഥാപനങ്ങൾ വളപട്ടണം പൊലീസ് അഡീഷനൽ എസ്.ഐ എം. വേണു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.പി. സിനോബ്, സിവിൽ പൊലീസ് ഓഫിസർ എ. മുനീർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണിൽ വ്യാപാരികളുടെ സഹകരണത്തോടെ ലക്ഷങ്ങൾ ചെലവിട്ട് പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ തകരാറായിട്ട് ഒരു വർഷമായി. പുതിയതെരുവിൽ ദേശീയപാതയിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ കത്താതായിട്ട്​​ മാസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്തതിൽ വ്യാപാരി സംഘടനകൾക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.