ദേശീയ പണിമുടക്ക്: എൽ.ഐ.സി ജീവനക്കാർ പ്രകടനം നടത്തി

ദേശീയ പണിമുടക്ക്: എൽ.ഐ.സി ജീവനക്കാർ പ്രകടനം നടത്തിLIC PRADISHEDA PRAKADANAM......നവംബർ 26ന് നടക്കുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി എൽ.ഐ.സി ജീവനക്കാർ കണ്ണൂർ എൽ.ഐ.സി ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച വിശദീകരണ യോഗംകണ്ണൂർ: ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നവംബർ 26ന് നടക്കുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി എൽ.ഐ.സി ജീവനക്കാർ ജില്ലയിലെ എൽ.ഐ.സി ഓഫിസുകൾക്ക് മുന്നിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടത്തി. എൽ.ഐ.സി എംപ്ലോയീസ് യൂനിയ​ൻെറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കണ്ണൂരിൽ യൂനിയൻ ഡിവിഷനൽ ജോ. സെക്രട്ടറി കെ. ബാഹുലേയൻ, ജില്ല കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്, പി.കെ. സനിൽ, സി.സി. വിനോദ്, ടി. മണി എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ കെ. സുമേഷ്, വി. വിജയകുമാരൻ, പി.പി. ദിനേശൻ, പി.വി. രാജീവൻ, പി.കെ. മോഹനൻ എന്നിവരും മട്ടന്നൂരിൽ സി.പി. സുധീർ, ഇ. ചന്ദ്രൻ, കെ. ദിവാകരൻ എന്നിവരും സംസാരിച്ചു. തളിപ്പറമ്പിൽ എൻ. അനിൽകുമാർ, പി.കെ. രാജീവൻ, പയ്യന്നൂരിൽ കെ.വി. വേണു, കെ. രാജീവൻ, ഇ. സുരേന്ദ്രൻ, കെ. ജയരാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.