കെ.എം. ഷാജിക്കെതിരെയുള്ള നീക്കം രാഷ്​ട്രീയ പ്രേരിതം -പി.ടി. മാത്യു

തലശ്ശേരി: കെ.എം. ഷാജി എം.എല്‍.എക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം ദുരുപദിഷ്​ടവും രാഷ്​ട്രീയപ്രേരിതവുമാണെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി.ടി.മാത്യു. പഴയ ബസ്​സ്​റ്റാൻഡ് പരിസരത്ത് യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ സീറ്റുമായി ബന്ധപ്പെട്ട് ഒരു ഇടപാടും എം.എല്‍.എ നടത്തിയിട്ടില്ലെന്ന് മാനേജ്‌മൻെറ് വെളിപ്പെടുത്തിയതാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും കുടുംബപശ്ചാത്തലം തലശ്ശേരിക്കാര്‍ക്കറിയാം. ഇവരുടെ മക്കള്‍ നടത്തുന്ന ബിനാമി ഇടപാടുകളെ പറ്റിയും അന്വേഷിക്കണമെന്ന് പി.ടി. മാത്യു ആവശ്യപ്പട്ടു. എന്‍. മഹമൂദ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.വി. സൈനുദ്ദീന്‍, വി.എന്‍. ജയരാജ്, അഡ്വ. കെ.എ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. വി.സി. പ്രസാദ്, എ.കെ. ആബൂട്ടി ഹാജി, എം.പി. അസൈനാര്‍, അഡ്വ. കെ. ശുഹൈബ്, ബഷീര്‍ ചെറിയാണ്ടി, സി.കെ.പി. മമ്മു എന്നിവർ നേതൃത്വം നല്‍കി. അഡ്വ. സി.ടി. സജിത്ത് സ്വാഗതവും എം.പി. അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.