തലശ്ശേരി: മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ തലശ്ശേരി താലൂക്ക് ഓഫിസിന് മുന്നിൽ . കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ മുഴുവൻ മദ്യശാലകളും അടച്ചിടുക, തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധന ജനാധികാരം പുനഃസ്ഥാപിക്കുക, ലഹരി മുക്ത കേരളം സർക്കാർ വാക്കുപാലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് ധർണ സംഘടിപ്പിച്ചത്. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല ചെയർമാൻ ബഷീർ കളത്തിൽ, തലശ്ശേരി മണ്ഡലം കമ്മിറ്റി ചെയർമാൻ എൻ.വി. മുഹമ്മദലി, കൺവീനർ കെ.എം. അഷ്ഫാഖ്, ഷബീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.