ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതി നടപ്പാക്കി

chp bell of faith ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയില്‍ പാടിയോട്ടുചാലിലെ വീട്ടില്‍ സ്ഥാപിച്ച അലാറം സ്വിച്ചോണ്‍ ചെയ്തു ചെറുപുഴ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എം.പി. വിനീഷ്‌കുമാര്‍ വീട്ടുടമക്ക്​ കൈമാറുന്നു ചെറുപുഴ: സംസ്ഥാന പൊലീസി​ൻെറ കെയര്‍ പദ്ധതി പ്രകാരം വയോധികര്‍ തനിച്ചു താമസിക്കുന്ന വീടുകളില്‍ അലാറം സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുന്ന ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയുടെ ഭാഗമായി ചെറുപുഴ പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ പാടിയോട്ടുചാലിലും പുളിങ്ങോമിലും അലാറം സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ ചെറുപുഴ സ്​റ്റേഷന്‍ പരിധിയില്‍ നാല് വീടുകളിലാണ് അലാറം സ്ഥാപിക്കുന്നത്. പാടിയോട്ടുചാലിലെ വീട്ടില്‍ സ്ഥാപിച്ച അലാറം ചെറുപുഴ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എം.പി. വിനീഷ് കുമാര്‍ സ്വിച്ചോണ്‍ ചെയ്തു വീട്ടുടമക്കു കൈമാറി. പെരിങ്ങോം വയക്കര പഞ്ചായത്ത്​ അംഗം പി.എം. മനോജ് കുമാര്‍ എസ്.ഐമാരായ എം.പി വിജയകുമാര്‍, സി. തമ്പാന്‍ എന്നിവർ പങ്കെടുത്തു. പുളിങ്ങോമില്‍ സ്ഥാപിച്ച അലാറം ചെറുപുഴ എസ്.ഐ എം.പി. വിജയകുമാര്‍ സ്വിച്ച് ഓണ്‍ ചെയ്ത് വീട്ടുടമക്കു കൈമാറി. എ.എസ്.ഐ കെ.വി. സുനീഷ്‌കുമാര്‍, പഞ്ചായത്ത്​ അംഗം ജാന്‍സി ജോണ്‍സണ്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.