പിണറായി എ.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറിയും ഹൈടെക്

തലശ്ശേരി: പിണറായി എ.കെ.ജി ഹയർസെക്കൻഡറി സ്കൂളും മികവി‍ൻെറ കേന്ദ്രമായി മാറുന്നു. സ്കൂളിൽ പുതിയ കെട്ടിട നിർമാണം പൂർത്തിയായി. സ്കൂളിൽ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതി‍ൻെറ ഭാഗമായാണ് പുതിയ കെട്ടിടം പണിതത്. ഒന്നാംഘട്ട പ്രവർത്തനം എന്ന നിലയിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് പൊതുനന്മ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം ഒരുക്കിയത്. ധർമടം നിയോജക മണ്ഡലം എം.എൽ.എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും. ഗെയിൽ ജനറൽ മാനേജർ ടോണി മാത്യു മുഖ്യാതിഥിയാവും. ശിലാഫലകം അനാച്ഛാദനം മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി ബാലൻ നിർവഹിക്കും. ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജനുവരിയോടെ മാസ്​റ്റർ പ്ലാൻ അനുസരിച്ച് പൂർത്തീകരിക്കും. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.