പിണറായി കണ്‍വെന്‍ഷന്‍ സെൻറര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പിണറായി കണ്‍വെന്‍ഷന്‍ സൻെറര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു തലശ്ശേരി: ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പിണറായിയില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സൻെറര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലയില്‍ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തി​ൻെറ അധീനതയില്‍ കണ്‍വെന്‍ഷന്‍ സൻെറര്‍ തുടങ്ങുന്നത്. എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെന്നും കോവിഡ് പ്രതിരോധത്തില്‍ ആ മികവ് നാം കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമേറ്റെടുപ്പും കെട്ടിടത്തി​ൻെറ നിര്‍മാണവും ഉള്‍പ്പെടെ 18.65 കോടി രൂപയാണ് കണ്‍വെന്‍ഷന്‍ സൻെററിനായി ചെലവഴിച്ചത്. മുന്‍ എം.എൽ.എ കെ.കെ. നാരായണ​ൻെറ ആസ്തി വികസന ഫണ്ടില്‍ നിന്ന് 5.65 കോടി രൂപ രണ്ട് ഘട്ടങ്ങളായി സൻെററി​ൻെറ പ്രാരംഭ ഘട്ടത്തില്‍ അനുവദിച്ചിരുന്നു. ഇരുനിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സൻെററില്‍ 900ത്തിലേറെ പേരെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഓഡിറ്റോറിയമാണുള്ളത്. 450 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ്​ ഏരിയയും കിച്ചണ്‍ സംവിധാനവുമുണ്ട്. മികച്ച സംവിധാനങ്ങളോടുകൂടിയ ജൈവ മാലിന്യ സംസ്‌കരണ യൂനിറ്റും വേസ്​റ്റ്​ വാട്ടര്‍ മാനേജ്‌മൻെറ്​ സിസ്​റ്റവും കണ്‍വെന്‍ഷന്‍ സൻെററിലുണ്ട്. വിവാഹം, സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍, യോഗങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും ലൈവ് ടെലികാസ്​റ്റ്​ സംവിധാനവും സൻെററിലൊരുക്കിയിട്ടുണ്ട്. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. രാജീവന്‍, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. ഗീതമ്മ, ജില്ല പഞ്ചായത്ത് അംഗം പി. വിനീത, പിണറായി പഞ്ചായത്തംഗം കെ.പി. അസ്​ലം, മുന്‍ എം.എൽ.എ കെ.കെ. നാരായണന്‍, പിണറായി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറുമാരായ കാക്കോത്ത് രാജന്‍, വി. ലീല, കോങ്കി രവീന്ദ്രന്‍, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ. ജിഷാകുമാരി, അസി. എൻജിനീയര്‍ ഷൈന വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.