കോമണ്‍ ഫെസിലിറ്റി സെൻറര്‍ നാടിന് സമര്‍പ്പിച്ചു

കോമണ്‍ ഫെസിലിറ്റി സൻെറര്‍ നാടിന് സമര്‍പ്പിച്ചു പാപ്പിനിശ്ശേരി: കേരളത്തി​ൻെറ വ്യവസായ വികസനത്തി​ൻെറ പ്രതീക്ഷകള്‍ ഇനി സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായവത്​കരണത്തിനുള്ള ഊര്‍ജ സ്രോതസ്സായി മാറാന്‍ എം.എസ്.എം.ഇ (മൈക്രോ സ്‌മോള്‍ ആൻഡ്​ മീഡിയം എൻറര്‍പ്രൈസസ്) കള്‍ക്ക് കഴിയുമെന്നും അത് തിരിച്ചറിഞ്ഞാണ് ചെറുകിട വ്യവസായ മേഖലയില്‍ ബിസിനസ് സൗഹൃദാന്തരീക്ഷം കൊണ്ടുവരുന്നതിനുള്ള ശക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് വുഡ് ഫര്‍ണിച്ചര്‍ ക്ലസ്​റ്റര്‍ കോമണ്‍ ഫെസിലിറ്റി സൻെററി​ൻെറ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിലെ വുഡ് ഫര്‍ണിച്ചര്‍ ക്ലസ്​റ്ററില്‍ 400 സൂക്ഷ്മ ചെറുകിട യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 53 യൂനിറ്റുകള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ട്ട്യമാണ് നടപ്പാക്കിയത്. 11.70 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. ആധുനിക തടി അധിഷ്ഠിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യങ്ങള്‍, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തടിയുടെ സംസ്‌കരണവും സംരക്ഷണവും, അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് തടിക്കഷണങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഫിംഗര്‍ ജോയിനിങ് സൗകര്യം, ഉല്‍പന്ന നിര്‍മാണ പരിശീലന സൗകര്യം തുടങ്ങിയവ ഇവിടെ ലഭിക്കും. മാങ്ങാട്ടുപറമ്പ് മൈസോണില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു എം.എല്‍.എ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. രാജേഷ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, എം.എസ്.എം.ഇ അഡീഷനല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ സിങ്​, കേരള ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്‌സ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, മലബാര്‍ കണ്‍സോര്‍ട്ട്യം എം.ഡി കെ.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.