ഡി.വൈ.എഫ്​.​െഎ വാർഷികം: രക്​തദാനം നടത്തി

കണ്ണൂർ: ഡി.വൈ.എഫ്.ഐ രൂപവത്​കരണത്തി​ൻെറ 40ാം വാർഷികത്തി​ൻെറ ഭാഗമായി ജില്ലയിലെ രക്​തബാങ്കുകളിൽ പ്രവർത്തകർ രക്​തം ദാനംചെയ്​തു. ജില്ല ആശുപത്രി രക്​ത ബാങ്കിലേക്ക് 40 യുവതികളാണ്​ രക്തം ദാനം ചെയ്​തത്​​. കേന്ദ്ര കമ്മറ്റിയംഗം പി.പി. ദിവ്യ ഉദ്ഘാടനം ചെയ്​തു. ജില്ല സെക്രട്ടറി എം. ഷാജർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.പി. ഷാജിർ, എ.കെ. രമ്യ എന്നിവർ പങ്കെടുത്തു. കണ്ണൂർ മെഡിക്കൽ കോളജ്, തലശ്ശേരി ജനറൽ ആശുപത്രി, മലബാർ കാൻസർ സൻെറർ എന്നീ രക്​തബാങ്കുകളിലേക്കും നിരവധി പ്രവർത്തകർ രക്തദാനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.