ഉംറ യാത്രക്കാർക്കും ട്രാവൽ ഏജൻസികൾക്കും നിർദേശങ്ങളുമായി കുവ

കണ്ണൂർ: ഉംറ യാത്രക്കാർക്കും ട്രാവൽ ഏജൻസികൾക്കും നിർദേശങ്ങളുമായി കേരളൈറ്റ് ഉംറ വെൽഫെയർ അസോസിയേഷൻ (കുവ). സൗദി സർക്കാർ, കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്​ തീർഥാടക​ സുരക്ഷക്ക് അതിപ്രാധാന്യം നൽകുന്ന സാഹചര്യത്തിലാണിത്​. കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ തീർഥാടനത്തിനു ഒരുങ്ങുന്നവർക്ക്​ എല്ലാ സഹായവും കുവയിലെ മെംബർമാരായ ഏജൻസികൾ നൽകുന്നതിനുള്ള പദ്ധതികൾ കുവ എക്​സിക്യൂട്ടിവ്​ യോഗം വിലയിരുത്തി. ഉംറക്ക് ആഗ്രഹിക്കുന്ന തീർഥാടകർക്കും ഉംറ സേവനവുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അതതു സമയങ്ങളിൽ സൗദി ഹജ്ജ് മന്ത്രാലയത്തി​ൻെറ അറിയിപ്പുകൾ എത്തിക്കാനും വ്യക്തമായ മാർഗനിർദേശങ്ങൾക്ക്​ നൽകി സഹായകരമായി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. കുവ സ്​റ്റേറ്റ് പ്രസിഡൻറ്​ സൈദ്​മുഹമ്മദ്​ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നിലവിലെ സാഹചര്യം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ്‌ ബഷീർ സ്വാഗതവും ട്രഷറർ മുഹമ്മദ്‌ അലി നന്ദിയും പറഞ്ഞു. ഉള്ളാട്ടിൽ അബ്​ദുല്ലത്തീഫ് അൽ കൗസരി പ്രാർഥന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.