ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു –എന്‍. ബാലകൃഷ്ണന്‍, ഇടതുമുന്നണി കക്ഷി നേതാവ്

പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള എൽ.ഡി.എഫി‍ൻെറ ശ്രമങ്ങളെ സർവാത്​മനാ പിന്തുണക്കുന്ന ജനങ്ങൾ കണ്ണൂർ കോർപറേഷനിലും മാറ്റം ആഗ്രഹിക്കുന്നുണ്ട്‌. എൽ.ഡി.എഫിന്​ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വ്യക്തമായ മേധാവിത്തമുണ്ടാകും. എൽ.ഡി.എഫിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തോട്‌ നീതി പുലർത്തുകയും കണ്ണൂരി‍ൻെറ സർവതോന്മുഖമായ വികസനത്തിന്‌ അടിത്തറയിടുകയും ചെയ്‌താണ്‌ മേയർ ഇ.പി. ലതയുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്‌ ഭരണച്ചുമതല ഒഴിഞ്ഞത്‌. രാഷ്‌ട്രീയ നെറികേടിലൂടെ അധികാരം കൈയടിക്കിയ യു.ഡി.എഫ്‌ ജനങ്ങളെ മറന്ന്‌ അഴിമതിയുടെയും സ്വന്തം താൽപര്യങ്ങളുടെയും വിളനിലമാക്കി കോർപറേഷനെ മാറ്റി. അതിനാൽ, ഇൗ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന കാര്യം സുനിശ്ചിതമാണ്​. യു.ഡി.എഫ്​ നടപ്പാക്കിയത്​ ജനം ആഗ്രഹിക്കുന്ന വികസനം -സി. സീനത്ത്​, മേയർ കഴിഞ്ഞ ഒരു വർഷക്കാലം യു.ഡി.എഫ്​ നടപ്പാക്കിയത്​ ജനം ആഗ്രഹിക്കുന്ന വികസനമാണെന്ന്​ മേയർ സി. സീനത്ത്. കോർപറേഷ​ൻെറ പ്രഥമ എൽ.ഡി.എഫ്​ ഭരണ സമിതിക്ക്​ ജനങ്ങളുടെ ആഗ്രഹത്തിനൊത്ത്​ ഉയരാൻ സാധിച്ചിട്ടില്ല. ചുരുങ്ങിയ കാലഘട്ടത്തിൽ ജനങ്ങളുടെ സ്വപ്​ന പദ്ധതികൾ പൂർത്തിയാക്കാൻ യു.ഡി.എഫ്​ ഭരണസമിതിക്ക്​ സാധിച്ചു. കുടിവെള്ള വിതരണം, റോഡ്​ വികസനം എന്നീ മേഖലകളിൽ കൂടുതൽ വികസനം എത്തിക്കാൻ സാധിച്ചു. 101 ദിന കർമ പരിപാടിയിൽ 74 പദ്ധതികൾ ചുരുങ്ങിയ കാലത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്ന വികസനം നടപ്പാക്കിയതിനാൽ ഇൗ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന്​ പൂർണ വിശ്വാസമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.