വ്യാപാരികൾ ധർണ നടത്തി

പയ്യന്നൂർ: സംസ്ഥാന സർക്കാറി​ൻെറ വ്യാപാര ദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ താലൂക്ക് ഓഫിസിന് മുന്നിൽ സമരം സംഘടിപ്പിച്ചു. ചേംബർ ഓഫ് കോമേഴ്​സ് പ്രസിഡൻറ്​ കെ.യു. വിജയകുമാർ ഉദ്ഘാടനം ചെയ്​തു. ജി.എസ്.ടിയിലെ വ്യാപാരദ്രോഹ നടപടികൾ നിർത്തിവെക്കുക, കോവിഡ് മാനദണ്​ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. വി.പി. സുമിത്രൻ അധ്യക്ഷത വഹിച്ചു. വി.ടി. രാഘവൻ, എം.കെ. ബഷീർ, കെ. ബാബുരാജൻ, എ.വി. ബാബുരാജൻ, എസ്. ശിവപ്രസാദ് ഷേണായ്, കെ.എ. മുരളീധരൻ, എ.വി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. കെ.വി. നന്ദിനി ലീല എന്നിവർ നേതൃത്വം നൽകി. കെ. ഖലീൽ സ്വാഗതവും ഷാജി ഫോക്കസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.