വ്യാപാരികൾ നിൽപുസമരം നടത്തി

ശ്രീകണ്ഠപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂനിറ്റി​ൻെറ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന ഓഫിസുകൾക്ക് മുന്നിൽ നിൽപുസമരം നടത്തി. നഗരസഭ ഓഫിസ്, ട്രഷറി, വൈദ്യുതി ഓഫിസ്, പോസ്​റ്റ്​ഓഫിസ്, ബി.എസ്.എൻ.എൽ ഓഫിസ് എന്നിവക്ക്​ മുന്നിലാണ് നിൽപുസമരം നടത്തിയത്. യൂനിറ്റ് പ്രസിഡൻറ്​ സി.സി. മാമു ഹാജി, ജനറൽ സെക്രട്ടറി സി.കെ. അലക്സ്, ട്രഷറർ സി. അയ്യൂബ്, മേഖല ജനറൽ സെക്രട്ടറി ഷാബി ഈപ്പൻ, യൂത്ത് വിങ്​ യൂനിറ്റ് പ്രസിഡൻറ്​ നിയാസ് മലബാർ, ജനറൽ സെക്രട്ടറി സി. നാസർ, യൂത്ത് വിങ്​ മേഖല പ്രസിഡൻറ്​ കെ.പി. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. ചെങ്ങളായി പോസ്​റ്റ്​ഓഫിസിനു മുന്നിൽ വ്യാപാരികൾ നത്തിയ നിൽപുസമരത്തിന് സി. സുരേന്ദ്രൻ, ടി.പി. ഉസ്മാൻ, ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: SKPM Vyapari Cap: ശ്രീകണ്ഠപുരം നഗരസഭ ഓഫിസിനു മുന്നിൽ സി.സി. മാമു ഹാജിയുടെ നേതൃത്വത്തിൽ നടന്ന സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.