ഐക്യദാർഢ്യ കൂട്ടായ്മ

പയ്യന്നൂർ: കൊന്നക്കാട് കോട്ടഞ്ചേരി വനമേഖലയിൽ പാമത്തട്ടിൽ കരിങ്കൽ ഖനനം നടത്താൻ അനുമതി നൽകിയ സർക്കാർ നിലപാടിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കൊന്നക്കാട് നടക്കുന്ന സത്യഗ്രഹത്തിന് പിന്തുണയുമായി പരിസ്ഥിതി പ്രവർത്തകർ പയ്യന്നൂരിൽ നടത്തി. കേരളത്തിൽ പരിസ്ഥിതി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച പ്രഫ. ജോൺസി ജേക്കബി​ൻെറ നേതൃത്വത്തിൽ 1970 മുതൽ ആരംഭിച്ച സഹവാസ ക്യാമ്പുകളിലൂടെ പതിനായിരങ്ങൾക്ക് പരിസ്ഥിതി സാക്ഷരത പകർന്നുനൽകിയ കോട്ടഞ്ചേരി മലനിരകളെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പരിസ്ഥിതി അധ്യാപകൻ ടി.പി. പത്മനാഭൻ മാസ്​റ്റർ പറഞ്ഞു. കൂട്ടായ്മയിൽ ആദ്യകാല പരിസ്ഥിതി പ്രവർത്തകൻ സി. രാജൻ അധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ, പി. മുരളീധരൻ, കെ.പി. അംബിക, കെ. രാജീവ് കുമാർ, കെ.പി. വിനോദ്, ലാലു തെക്കേ തലയ്ക്കൽ, നിശാന്ത് പരിയാരം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.