ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ നടപടി തുടങ്ങി

കണ്ടത്തിയത് നാല് കാട്ടാനകളെ കേളകം: ആറളം ഫാമിൽ വട്ടമിടുന്ന കാട്ടാനകളെ തുരത്താൻ വനം വകുപ്പ് വീണ്ടും നടപടി തുടങ്ങി. നാല് കാട്ടാനകളെ കണ്ടെത്തി. ആറളം കൊട്ടിയൂർ വനപാലകരുടെയും റാപ്പിഡ് ​െറസ്പോൺസ് ടീമി​ൻെറയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തി​ൻെറയും നേതൃത്വത്തിലാണ് കാട്ടാന തുരത്തൽ യജ്ഞം നടത്തിയത്​. കഴിഞ്ഞദിവസം യുവാവിനെ കൊലപ്പെടുത്തുകയും ആറളം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിലും നാശം വിതക്കുകയും ചെയ്യുന്ന കാട്ടാനകളെ തുരത്താനാണ് വനംവകുപ്പ് നടപടി ഊർജിതമാക്കിയത്. ആറളം വന്യജീവി സങ്കേതം വാർഡൻ എ. ഷജ്​ന കരീം, കണ്ണൂർ ഫ്ലയിങ്​ സ്​ക്വാഡ് ഡി.എഫ്.ഒ അനാസ്, ആറളം അസി. വാർഡൻ സോളമൻ തോമസ് ജോർജ്, കൊട്ടിയൂർ റേഞ്ച് ഓഫിസർ വി. ബിനു, നരിക്കടവ് സെക്​ഷൻ ​െഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, ആർ.ആർ.ടി ​െഡപ്യൂട്ടി റേഞ്ചർ വി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആറളത്ത് കാട്ടാന തുരത്തൽ നടപടി ഊർജിതമാക്കിയത്. നാലാം ബ്ലോക്കിലാണ് നാല് കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക് തുരത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.