വള്ളിത്തോട് -പുല്ലന്‍പാറതട്ട് റോഡ്​നവീകരണത്തിൽ അപാകത; പ്രതിഷേധവുമായി നാട്ടുകാര്‍

5.8 കിലോമീറ്റര്‍ റോഡ് 5.4 കോടി രൂപ മുടക്കിയാണ് മെക്കാഡം ടാറിങ്​ നടത്തുന്നത് ഇരിട്ടി: മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന റോഡുപണി എസ്​റ്റിമേറ്റ് പ്രകാരമല്ല നടത്തുന്നതെന്ന് ആരോപിച്ച് മുടയരിഞ്ഞിയില്‍ നാട്ടുകാര്‍ സംഘടിച്ചു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മരാമത്ത് ഇരിട്ടി അസി. എന്‍ജീനിയര്‍ക്ക് പരാതി നല്‍കി. വള്ളിത്തോട് -ആനപ്പന്തിക്കവല -മുടയരിഞ്ഞി -ചരള്‍ -പുല്ലന്‍പാറതട്ട് റോഡ് പണിക്കെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. 5.8 കിലോമീറ്റര്‍ വരുന്ന റോഡ് 5.4 കോടി രൂപ മുടക്കിയാണ് മെക്കാഡം ടാറിങ്​ നടത്തുന്നത്. നിലവില്‍ 3.8 മീറ്റര്‍ വീതിയുള്ള റോഡ് 5.5 മീറ്ററാക്കി വര്‍ധിപ്പിച്ചാണ് നവീകരണം. വീതി കൂട്ടുന്നതി​ൻെറ ഭാഗമായി നിലവിലുള്ള ടാറിങ്ങി​ൻെറ ഇരുവശത്തും 90 മീറ്റര്‍ വീതം സ്ഥലം അധികമായി എടുത്ത് അടിത്തറ ഒരുക്കുന്ന പണിയാണ് മുടയരിഞ്ഞി മേഖലയില്‍ ആരംഭിച്ചിട്ടുള്ളത്. 30 സൻെറിമീറ്റര്‍ ആഴത്തില്‍ മണ്ണെടുത്ത് മാറ്റിയ ശേഷം 15 സൻെറിമീറ്റര്‍ വീതം ജി.എസ്​.ബിയും ഡബ്ല്യു.എം.എമ്മും ഇടണം. 90 സൻെറി മീറ്റര്‍ വീതം വീതിയെടുക്കുന്നില്ലെന്നും ആഴവും കുറവാണെന്നും ജി.എസ്.ബി മാത്രം ഇട്ടുപോവുകയാണെന്നുമാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ മേയ് അവസാനം റോഡി​ൻെറ ആദ്യ റീച്ചില്‍പെട്ട ചരള്‍ ഭാഗത്ത് രണ്ട്​ കിലോമീറ്റര്‍ മെക്കാഡം ടാറിങ്​ നടത്തിയത് ഒരു ദിവസം കൊണ്ട് ഇളകിയത് വിവാദമായിരുന്നു. ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പണി നിര്‍ത്തി. മഴ കഴിഞ്ഞ് പണി പുനരാംരംഭിക്കുമ്പോള്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് നടത്തുമ്പോള്‍ പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞിരുന്നു. വീണ്ടും പണി തുടങ്ങിയപ്പോഴാണ് പുതിയ വിവാദം. മുടയരിഞ്ഞിയില്‍ റോഡ് സംരക്ഷണ സമിതിയും നാട്ടുകാര്‍ രൂപവത്​കരിച്ചു. ഓവുചാല്‍ പണിയുന്നില്ലെന്നും പരാതിയുണ്ട്. പരാതിയെക്കുറിച്ച്​ അന്വേഷിക്കുമെന്ന് പി.ഡബ്ല്യു.ഡി എ.ഇ പി.പി. സജീവന്‍ അറിയിച്ചു. എസ്​റ്റിമേറ്റ് പ്രകാരം പണി നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.