രാമപുരത്ത് വഴിയോര വിശ്രമ കേന്ദ്രം: ഉദ്ഘാടനം അഞ്ചിന്

പഴയങ്ങാടി: പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ രാമപുരത്ത് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രത്തി​ൻെറയും പാർക്കി​ൻെറയും ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. അഞ്ചിന് രാവിലെ 10.30ന് വിഡിയോ കോൺഫറൻസ് വഴി ഉദ്​ഘാടനം നടക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. പിലാത്തറ-പാപ്പിനിശ്ശേരി പാത ആധുനികരീതിയിൽ പരിഷ്​കരിച്ചിച്ചതോടെയാണ് പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അര ഏക്കർ സ്ഥലം പൊതുമരാമത്ത് വകുപ്പി​ൻെറ അധീനതയിൽ വന്നത്. ഈ സ്ഥലത്ത്​ വിശ്രമ കേന്ദ്രവും പാർക്കും യാഥാർഥ്യമായതോടെ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാവും. പദ്ധതിക്കായി ടി.വി. രാജേഷ് എം.എൽ.എ ഇടപെടൽ നടത്തിയിരുന്നു. 1.35 കോടി രൂപ ചെലവിൽ നിർമിച്ച പാർക്കിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ദീർഘദൂരയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള സൗകര്യമുണ്ട്. 50 ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഭക്ഷണശാല, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, ശൗചാലയം, ഓപൺ എയർ തിയറ്റർ, വാട്ടർ ഫൗണ്ടൻ, ഇരിപ്പിടങ്ങൾ, നടപ്പാത, ചുറ്റുമതിൽ എന്നിവയും നിർമിച്ചിട്ടുണ്ട്. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ ആർ.ഡി.എസാണ് പ്രവൃത്തി പൂർത്തീകരിച്ചത്. കെ.എസ്.ടി.പിയുടെ പാത നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആദ്യത്തെ വഴിയോര വിശ്രമ കേന്ദ്രം കൂടിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.