കേരള ബാങ്ക്​ എ.ടി.എം പ്രവർത്തനം തുടങ്ങി

കണ്ണൂർ: ജില്ലയിൽ കേരള ബാങ്കി​ൻെറ 10​ എ.ടി.എം കൂടി പ്രവർത്തനം ആരംഭിച്ചു. എ.ടി.എം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓണലൈനായി നിർവഹിച്ചു. കേരള ബാങ്കി​ൻെറ കണ്ണൂർ റീജനൽ ഓഫിസിന് കീഴിൽ കണ്ണപുരം, പിലാത്തറ, മാതമംഗലം, കടന്നപ്പള്ളി, അഴീക്കോട്, ചക്കരക്കൽ, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, ഇരിട്ടി എന്നിവിടങ്ങളിലാണ് പുതിയ എ.ടി.എം. ഇതിൽ കടന്നപ്പള്ളിയിൽ കടന്നപ്പള്ളി പാണപ്പുഴ സർവിസ് ബാങ്കി​ൻെറ സഹകരണത്തോടെയാണ് എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ കണ്ണൂരിൽ കേരള ബാങ്കിന് ഒരു മൊബൈൽ എ.ടി.എം ഉൾപ്പെടെ 31 എണ്ണമായി. ചടങ്ങിൽ ബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ അധ്യക്ഷതവഹിച്ചു. ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ സ്വാഗതവും റീജനൽ ജനറൽ മാനേജർ എ. അനിൽകുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.