ഞാറ്റ്യേല ശ്രീധര​െൻറ ചതുർഭാഷ നിഘണ്ടു ഇന്ന് പുറത്തിറങ്ങും

ഞാറ്റ്യേല ശ്രീധര​ൻെറ ചതുർഭാഷ നിഘണ്ടു ഇന്ന് പുറത്തിറങ്ങും തലശ്ശേരി: അനിതരസാധാരണമായ അർപ്പണബോധത്തോടെ വാക്കുകൾക്കൊപ്പം നടന്ന ബീഡിത്തൊഴിലാളിയുടെ കാൽനൂറ്റാണ്ടി​ൻെറ സ്വപ്‌നം സഫലമാവുന്നു. കോടിയേരി ഈങ്ങയിൽ പീടിക സ്വദേശി ഞാറ്റ്യേല ശ്രീധരൻ രചിച്ച ചതുർ ദ്രാവിഡ ഭാഷാനിഘണ്ടു കേരളപ്പിറവി ദിനത്തിൽ പ്രകാശിതമാവും. പഴയ ബസ് സ്​റ്റാൻഡിലെ കെ.എസ്.എസ്.പി.യു ഹാളിൽ രാവിലെ 10.30ന്അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട് മുൻ ഡയറക്​ടർ ഡോ. പി.കെ. പോക്കർ പ്രകാശനം ചെയ്യും. അഡ്വ. കെ.കെ. രമേഷ്​ ഏറ്റുവാങ്ങും. ഭാഷാസ്‌നേഹികളുടെ കൈകളിലെത്തുന്ന മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌ നിഘണ്ടു ഞാറ്റ്യേല ശ്രീധര​ൻെറ 25 വർഷത്തെ കഠിനാധ്വാനത്തി​ൻെറ ഫലമാണ്. 860 പേജുള്ള നിഘണ്ടു സീനിയർ സിറ്റിസൺസ്‌ ഫോറമാണ്‌ പ്രസിദ്ധീകരിക്കുന്നത്. ലക്ഷക്കണക്കിന്‌ വാക്കുകളും അർഥവും പഠിച്ച്‌ നിഘണ്ടു തയാറാക്കുകയെന്ന സാഹസിക ദൗത്യമാണ്‌ 82കാരനായ ശ്രീധരൻ നിർവഹിച്ചത്‌. ബീഡിത്തൊഴിലാളിയായി പാലക്കാട്‌ കൽപാത്തിയിൽ താമസിക്കുമ്പോഴാണ്‌ തമിഴ്‌ ഭാഷയോട്‌ ഇഷ്‌ടം കൂടിയത്‌. 1970ൽ പൊതുമരാമത്ത്‌ വകുപ്പിൽ നിയമനം ലഭിച്ചത്‌ മറ്റൊരു വഴിത്തിരിവ്‌. സഹപ്രവർത്തകൻ ഗോവിന്ദനായ്‌ക്കിൽ നിന്നും എഴുത്തുകാരൻ സി. രാഘവനിൽ നിന്നുമായി‌ കന്നട പഠിച്ചു. കരിമ്പം കൃഷിഫാമിലെ ആന്ധ്രക്കാരനായ ഈശ്വരപ്രസാദ്‌ റാവുവി​ൻെറ സഹായത്തോടെ തെലുങ്കിൽ ആദ്യക്ഷരംകുറിച്ചു. ആന്ധ്രയിലെ നെല്ലൂരിലും കർണാടകത്തിലെ മൈസൂരുവിലും താമസിച്ച്‌ തെലുങ്കി​ൻെറയും കന്നടയുടെയും ഹൃദയംതേടി അലഞ്ഞ നാളുകൾ. 1994ൽ സർവിസിൽ നിന്ന്‌ വിരമിച്ചതോടെ പൂർണസമയം നിഘണ്ടുനിർമാണത്തിൽ മുഴുകി. വിവിധ ഭാഷകളിലെ 28 ശബ്​ദകോശങ്ങളും റഫറൻസ്‌ ഗ്രന്ഥങ്ങളും സഹായകമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.