അനുമോദനവും യാത്രയയപ്പും

അനുമോദനവും യാത്രയയപ്പും പടം. irt anomodhanam മുസ്​ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ അനുമോദനവും യാത്രയയപ്പും ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹിം മുണ്ടേരി ഉദ്​ഘാടനം ചെയ്യുന്നുഇരിട്ടി: മുസ്​ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പാലിറ്റിയിലെ ലീഗ്​ ജനപ്രതിനിധികൾക്ക് അനുമോദനവും യാത്രയയപ്പും നൽകി. ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹിം മുണ്ടേരി ഉദ്​ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി അനുമോദന പ്രസംഗം നടത്തി. ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡൻറ്​ എം.എം. മജീദ് അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദ്, അഷ്റഫ് ചായിലോട്, കെ.ടി. മുഹമ്മദ്, എ.വി. മമ്മു, സി. അന്തു മസാഫി, മൂസ കല്ലേരിക്കൽ, കോവിൽ അബ്​ദുൽ ഖാദർ, കെ.എ. മുസ്തഫ, കെ.കെ. അർഷാദ്, സി. അബ്​ദുല്ല ഹാജി, സമീർ പുന്നാട്, എൻ.കെ. ഷറഫുദ്ദീൻ, പി.വി. ഫവാസ്, സി.എം. ഷാക്കിർ, സി.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.