കേളകം റവന്യൂ ക്വാർട്ടേഴ്​സ്​ നിർമാണം പൂർത്തിയായി

കേളകം: നിർമാണം പൂർത്തിയായ കേളകത്തെ റവന്യൂ ക്വാർട്ടേഴ്സ് നവംബർ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്​ഘാടനംചെയ്യുമെന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ അറിയിച്ചു. പണി പൂർത്തിയാക്കി ഏറെനാൾ പിന്നിട്ടിട്ടും ക്വാർട്ടേഴ്സ് തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. കേളകം വില്ലേജ് ഓഫിസിനു സമീപത്തായാണ് 26 ലക്ഷം രൂപ ചെലവിട്ട് ക്വാർട്ടേഴ്സി​ൻെറ നിർമാണം പൂർത്തിയാക്കിയത്. പി.ഡബ്ല്യു.ഡിക്കാണ് നിർമാണ ചുമതല. ഉദ്​ഘാടന ചടങ്ങിൽ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.