'മുന്നാക്ക സംവരണം: ഐ.എൻ.എൽ നിലപാട്​ വ്യക്​തമാക്കണം'

കണ്ണൂർ: പിണറായി സർക്കാറി​ൻെറ മുന്നാക്ക സംവരണ തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോയെന്ന്​ ​െഎ.എൻ.എൽ വ്യക്​തമാക്കണമെന്ന്​ ഐ.എൻ.എൽ ​ഡെമോക്രാറ്റിക്​ സംസ്​ഥാന പ്രസിഡൻറ്​ അഷ്​റഫ്​ പുറവൂർ ആവശ്യപ്പെട്ടു. ജില്ല കൗൺസിൽ യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽ കേസ്​ നിലനിൽക്കെ, മുന്നാക്ക സംവരണം നടപ്പാക്കിയതിൽ ദുരൂഹതയുണ്ട്​. സംവരണ സമുദായങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്ന തീരുമാനത്തെ എതിർക്കാൻ ഐ.എൻ.എൽ തയാറാകാത്തത്​ മടിയിൽ കനമുള്ളതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ്​ കെ.വി സലീം അധ്യക്ഷത വഹിച്ചു. അശോകൻ കുറ്റിക്കോൽ, മഹറൂഫ്​ പറമ്പായി, ഫൈസൽ പാപ്പിനിശ്ശേരി, നാസർ ബാഖവി, സി.വി ഖാദർ, റാഷിദ്​, സിദ്ധീഖ്​​ വാഴയിൽ എന്നിവർ സംസാരിച്ചു. റഷീദ്​ നെടുവാട്ട്​ സ്വാഗതവും റഹീം തളാപ്പ്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.