വട്ടക്കയം പാലം തുറന്നു

ഉളിയിൽ, നരയമ്പാറ എന്നിവിടങ്ങളി​േലക്ക്​ പാലം എളുപ്പവഴിയാകും ഇരിട്ടി: ജല സംരക്ഷണത്തിനൊപ്പം നാട്ടുകാരുടെ യാത്രക്കും സൗകര്യമൊരുക്കി നിർമിച്ച കാരാമ്പേരി -വട്ടക്കയം കോണ്‍ക്രീറ്റ് നടപ്പാലം നഗരസഭ ചെയർമാൻ പി.പി. അശോകൻ ഉദ‌്ഘാടനം ചെയ‌്തു. വൈസ‌് ചെയർമാൻ കെ. സരസ്വതി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. പ്രേമവല്ലി, എം.പി. അബ‌്ദുറഹ‌്മാൻ, നിർമാണ കമ്മിറ്റി കൺവീനർ പി. അശോകൻ, എം.വി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സര്‍ക്കാർ മൈനര്‍ ഇറിഗേഷന്‍ പദ്ധതിയിൽ നബാര്‍ഡ് ഫണ്ടിൽ ഒരു കോടി രൂപ മുടക്കിയാണ‌് പാലം നിർമിച്ചത‌്. എളമ്പ, കാരാമ്പേരി, വട്ടക്കയം പ്രദേശത്തുകാർക്ക് വേനല്‍ക്കാല ജലക്ഷാമം പരിഹരിക്കാൻ സഹായകരമായ നിലക്കാണ് ചെക്ഡാമും നടപ്പാലവും യാഥാർഥ്യമായത‌്. പ്രദേശത്തുകാർക്ക‌് ഉളിയിൽ, നരയമ്പാറ എന്നിവിടങ്ങളിലേക്കെത്താൻ പാലം എളുപ്പവഴിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.