മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായം: സർക്കാറിനെ അഭിനന്ദിച്ചു

കണ്ണൂർ: വിദേശത്ത്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കിയ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ ജില്ല പ്രവാസി കൂട്ടായ്​മ 'വെയ്​ക്​' അഭിനന്ദിച്ചു. ഉത്തരമലബാറിലെ നിരവധി പ്രവാസി കുടുംബങ്ങൾക്ക്​ ഇതര ദേശത്ത്​ മരിക്കുന്നവരുടെ മൃതദേഹം കാണാനും അന്ത്യകർമങ്ങൾ ചെയ്യാനും ഇതുവഴി അവസരമൊരുങ്ങും. ഇതിനായി പരിശ്രമിച്ച കിയാൽ ഡയറക്​ടറും വെയ്​ക്​ സീനിയർ അംഗവുമായ ഡോ. ഹസൻ കുഞ്ഞിയെ അനുമോദിക്കുന്നതായി പ്രസിഡൻറ്​ വി.പി. ശറഫുദ്ദീൻ അറിയിച്ചു. സെക്രട്ടറി സതീഷ്​ ചെമ്മരത്തിൽ, ട്രഷറർ സഹീർ പാലക്കോടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.