പറശ്ശിനിക്കടവിൽ വാട്ടർ ടാക്സി അനുവദിക്കും -മന്ത്രി

പറശ്ശിനിക്കടവിൽ വാട്ടർ ടാക്സി അനുവദിക്കും -മന്ത്രി തളിപ്പറമ്പ്: ഇന്ത്യയിലെ രണ്ടാമത്തെ വാട്ടർ ടാക്സി പറശ്ശിനിക്കടവിൽ അനുവദിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതിനുള്ള നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ മന്ത്രി പുതിയ നടപ്പാതയും ബോട്ട് ടെർമിനലും വീക്ഷിച്ചു. ജയിംസ് മാത്യു എം.എൽ.എക്കൊപ്പം ബോട്ട് യാത്രയും നടത്തി. ബോട്ട് സർവിസി​ൻെറ പ്രവർത്തനങ്ങളും അദ്ദേഹം ആരാഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.