ലക്ഷം വീടുകളിൽ താമസിക്കുന്നവർക്ക് പട്ടയം

ലക്ഷം വീടുകളിൽ താമസിക്കുന്നവർക്ക് പട്ടയം പി. വൈ ആർ താലൂക്ക്: പയ്യന്നൂർ താലൂക്ക് ലാൻഡ്​ അസൈൻമൻെറ്​ യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സംസാരിക്കുന്നുപയ്യന്നൂർ: കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ വൈപ്പിരിയം രാജീവ് ഗാന്ധി ഹൗസിങ്​ കോളനിയിൽ ഹൗസിങ് ബോർഡ് വീട് അനുവദിച്ചതും സ്ഥിരതാമസമുള്ളതുമായ നാല് കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് താലൂക്കുതല ലാൻഡ്​ അസൈൻമൻെറ്​ കമ്മിറ്റി യോഗം തീരുമാനിച്ചു. കൂടാതെ കുഞ്ഞിമംഗലം, ആലപ്പടമ്പ, ചെറുതാഴം, ഏഴോം, പാണപ്പുഴ വില്ലേജുകളിലെ ലക്ഷം വീടുകളിൽ താമസിച്ചുവരുന്നവർക്കും ഭൂമി ചട്ടപ്രകാരവും പട്ടയം അനുവദിക്കും. യോഗത്തിൽ പയ്യന്നൂർ എം.എൽ.എ സി. കൃഷ്ണൻ, കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.