വാഹനാപകടത്തിൽ ഗുരുതര പരിക്ക്

വാഹനാപകടത്തിൽ ഗുരുതര പരിക്ക് ajk medical lab അഞ്ചരക്കണ്ടി പഞ്ചായത്ത് പുതുതായി ഒരുക്കിയ മെഡിക്കൽ ലാബി​ൻെറ ഉദ്ഘാടനം പ്രസിഡൻറ്​ ടി.വി. സീത നിർവഹിക്കുന്നുചക്കരക്കല്ല്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇരിവേരി സ്വദേശി സഹദിനാണ് (23) പരിക്കേറ്റത്. സഹദിനെ ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷക്കുശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്​ച രാവിലെ ചക്കരക്കല്ല്​ കുളത്തിൻറടുത്താണ് അപകടം. ചക്കരക്കല്ലിൽനിന്ന് മൂന്നുപെരിയയിലേക്ക് പോവുകയായിരുന്ന മാണിയൂർ സ്വദേശിയുടെ കാറും ഇരിവേരിയിൽനിന്ന് ചക്കരക്കല്ലിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ മാസവും ഇവിടെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങളുടെ അമിതവേഗമാണ് മിക്കപ്പോഴും അപകടത്തിന് കാരണമാവുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മെഡിക്കൽ ലാബ് ഉദ്ഘാടനം അഞ്ചരക്കണ്ടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ഒരുക്കിയ മെഡിക്കൽ ലാബി​ൻെറ ഉദ്ഘാടനം പ്രസിഡൻറ്​ ടി.വി. സീത നിർവഹിച്ചു. സുരേന്ദ്രൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ കെ. ഷീജ, ആരോഗ്യകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ പ്രസന്ന, ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേശൻ, പഞ്ചായത്ത് സെക്രട്ടറി ജി.പി. രതീഷ് എന്നിവർ സംസാരിച്ചു...................................ഡോ. വോൾഗ ഹരീഷ് സ്വാഗതവും കെ.കെ. ധനേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.