Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 11:58 PM GMT Updated On
date_range 23 Oct 2020 11:58 PM GMTവാഹനാപകടത്തിൽ ഗുരുതര പരിക്ക്
text_fieldsbookmark_border
വാഹനാപകടത്തിൽ ഗുരുതര പരിക്ക് ajk medical lab അഞ്ചരക്കണ്ടി പഞ്ചായത്ത് പുതുതായി ഒരുക്കിയ മെഡിക്കൽ ലാബിൻെറ ഉദ്ഘാടനം പ്രസിഡൻറ് ടി.വി. സീത നിർവഹിക്കുന്നുചക്കരക്കല്ല്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇരിവേരി സ്വദേശി സഹദിനാണ് (23) പരിക്കേറ്റത്. സഹദിനെ ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷക്കുശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ചക്കരക്കല്ല് കുളത്തിൻറടുത്താണ് അപകടം. ചക്കരക്കല്ലിൽനിന്ന് മൂന്നുപെരിയയിലേക്ക് പോവുകയായിരുന്ന മാണിയൂർ സ്വദേശിയുടെ കാറും ഇരിവേരിയിൽനിന്ന് ചക്കരക്കല്ലിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ മാസവും ഇവിടെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങളുടെ അമിതവേഗമാണ് മിക്കപ്പോഴും അപകടത്തിന് കാരണമാവുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മെഡിക്കൽ ലാബ് ഉദ്ഘാടനം അഞ്ചരക്കണ്ടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ഒരുക്കിയ മെഡിക്കൽ ലാബിൻെറ ഉദ്ഘാടനം പ്രസിഡൻറ് ടി.വി. സീത നിർവഹിച്ചു. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ഷീജ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രസന്ന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേശൻ, പഞ്ചായത്ത് സെക്രട്ടറി ജി.പി. രതീഷ് എന്നിവർ സംസാരിച്ചു...................................ഡോ. വോൾഗ ഹരീഷ് സ്വാഗതവും കെ.കെ. ധനേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story