കെ.എം. ഷാജി എം.എൽ.എക്കെതിരായ വധഭീഷണി നിസ്സാരമായി കാണരുത്​ –മുസ്​ലിംലീഗ്

കെ.എം. ഷാജി എം.എൽ.എക്കെതിരായ വധഭീഷണി നിസ്സാരമായി കാണരുത്​ –മുസ്​ലിംലീഗ്​കണ്ണൂർ: കെ.എം. ഷാജി എം.എൽ.എക്കെതിരെയുള്ള വധഭീഷണി അപലപനീയമാണെന്നും ഇതിനെ നിസ്സാരമായി കാണരുതെന്നും ജില്ല മുസ്​ലിം ലീഗ് ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. എം.എൽ.എക്കെതിരായ വധശ്രമ ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കാൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്​ദുൽ ഖാദർ മൗലവി, അബ്​ദുറഹിമാൻ കല്ലായി, ജില്ല ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, അഡ്വ. പി.വി. സൈനുദ്ദീൻ, എൻ.എ. അബുബക്കർ മാസ്​റ്റർ, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി, കെ.ടി. സഹദുല്ല, അഡ്വ. കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.