ഗുഹ കണ്ടെത്തിയ സംഭവം; ജിയോളജി സംഘം പരിശോധന നടത്തി

ഗുഹ കണ്ടെത്തിയ സംഭവം; ജിയോളജി സംഘം പരിശോധന നടത്തിiritty parisodan –തില്ലങ്കേരി കാരക്കുന്നില്‍ വീട്ടുമുറ്റത്ത് ഗര്‍ത്തം കണ്ടെത്തിയ സ്ഥലം ജില്ല സീനിയര്‍ ജിയോളജിസ്​റ്റ്​ വി. ദിവാകര​ൻെറ നേതൃത്വത്തില്‍ പരിശോധിക്കുന്നുവീട്ടുകാരോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യംഇരിട്ടി: തില്ലങ്കേരി കാരക്കുന്ന് വീട്ടുമുറ്റത്ത്് വലിയ ഗര്‍ത്തം രൂപപ്പെട്ട സ്ഥലം ജിയോളജി സംഘം സന്ദര്‍ശിച്ചു. കാരക്കുന്നിലെ പുതിയപുരയില്‍ പി.കെ. സക്കീനയുടെ വീട്ടുമുറ്റത്താണ് നാല് ദിവസം മുമ്പ് ഗുഹയുടെ രൂപത്തിലുള്ള വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ജില്ല മൈനിങ് ആൻഡ്​ ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്​റ്റ്​ വി. ദിവാകര​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധിച്ചത്. മഴക്കാലത്ത് ചില പ്രത്യേക ഘടനയുള്ള മണ്ണുള്ള സ്ഥലങ്ങളില്‍ ഗുഹ പോലുള്ള ഇത്തരം പ്രതിഭാസം കണ്ടുവരുന്നുണ്ടെന്നും വീട്ടുകാരോട് ജാഗ്രതപുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരിശോധന റിപ്പോര്‍ട്ട് ജില്ല ദുരന്തനിവാരണ സമിതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.