അന്താരാഷ്​ട്ര വെബിനാർ

അന്താരാഷ്​ട്ര വെബിനാർതളിപ്പറമ്പ്​: സർ സയ്യിദ്​ കോളജിൽ ഉർദു വിഭാഗവും ഐ.ക്യു.എ.സിയും ചേർന്ന്​ 'സർ സയ്യിദ്​ അഹ്​മദ്​ ഖാനും ഉർദു സാഹിത്യവും' എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്​ട്ര വെബിനാർ സംഘടിപ്പിച്ചു. അലിഗഢ്​​​ മുസ്​ലിം സർവകലാശാലയിലെ ഡോ. മുഹമ്മദ്​ ഷാഹിദ്​ വെബിനാർ ഉദ്​ഘാടനം ചെയ്​തു. ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. ബേബി നഫീസ അധ്യക്ഷത വഹിച്ചു. ഉർദു വിഭാഗം അധ്യക്ഷ എൻ.പി. ഖൈറുന്നിസ സ്വാഗതവും മുൻ അധ്യക്ഷൻ ഡോ. യാക്കൂബ്​ ​ശരീഫ്​ നന്ദിയും പറഞ്ഞു. നാലു സെഷനുകളിലായി നടന്ന വെബിനാറിൽ സലീം അഹമ്മദ്​ ഹുദവി, ജുനൈദ്​ ആലം ഹുദവി, പ്രഫ. എം.പി. റാഫി, ഡോ. കെ.വി. നകുലൻ, ഡോ. മസുദ്​ സിറാജ്​, ഡോ. സഫിയാബി, ഡോ. അതാഉള്ളഖാൻ സെഞ്ചരി, ഡോ. അപ്​സീർ പാഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.