പരിഷത്ത് വികസന വെബിനാർ പയ്യന്നൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖല കമ്മിറ്റി 'ജനകീയം-2020' വികസന വെബിനാർ സംഘടിപ്പിച്ചു. പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി കെ.കെ. രവി പ്രാദേശിക ഭരണകൂടങ്ങളും കേരള വികസനവും എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ. വിനോദ് അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് വികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കെ. ഹരിദാസ്, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൻെറത് എം. ശ്രീധരൻ എന്നിവർ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പി. ലക്ഷ്മിക്കുട്ടി, കെ. മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.സി. രാജൻ, പി.കെ. കൃഷ്ണൻ, പി.കെ. അബ്ദുൽ ഖാദർ, കെ.പി. അപ്പനു മാസ്റ്റർ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രജിത രാഘവൻ സ്വാഗതവും മേഖല വികസന സബ് കമ്മിറ്റി കൺവീനർ എം.ടി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.