സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു തലശ്ശേരി: പി.ഒ. ഹസ്സൻ ഹാജി മെമ്മോറിയൽ എം.എസ്.എസ് സ്കോളർഷിപ് പുതുക്കുന്നതിനും പുതുതായി കോഴ്​സിന് ചേർന്ന വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ്​/മെഡിക്കൽ, മറ്റ് മെഡിക്കൽ കോഴ്​സുകൾ, ടെക്നിക്കൽ കോഴ്​സുകൾ ഡിഗ്രി, പോസ്​റ്റ്​ ഗ്രാജ്വേറ്റ് കോഴ്​സുകൾ എന്നിവക്ക് പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന ഡിഗ്രിക്ക് 70 ശതമാനവും പ്ലസ് ടു / എസ്.എസ്.എൽ.സിക്ക് എ ഗ്രേഡ് ലഭിച്ചവരുമായ മുസ്‌ലിം വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷഫോറം തലശ്ശേരി എ.വി.കെ. നായർ റോഡിലെ എം.എസ്.എസ് കുട്ടിയാമു സൻെററിൽനിന്ന്​ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 31 വരെ സ്വീകരിക്കും. ഫോൺ: 9447485554.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.