ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു Kel Bottle കേളകം പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ നിർവഹിക്കുന്നുകേളകം: കേളകം ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻെറ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പഞ്ചായത്തിൽ നാല് സ്ഥലത്തായാണ് ബൂത്തുകൾ സ്ഥാപിച്ചത്. കേളകം ബസ് സ്റ്റാൻഡ്, മഞ്ഞളാംപുറം ടൗൺ, ചെട്ട്യാംപറമ്പ, അടക്കാത്തോട് എന്നിവിടങ്ങളിലായാണ് ബൂത്തുകൾ സ്ഥാപിച്ചത്. ബോട്ടിൽ ബൂത്തിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ തങ്കമ്മ സ്കറിയ, 13ാം വാർഡ് മെംബർ ശാന്ത രാമചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൻ തങ്കമ്മ മേലേക്കൂറ്റ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.