കുടിവെള്ള പദ്ധതി ഉദ്ഘാടനം

കുടിവെള്ള പദ്ധതി ഉദ്ഘാടനം ഫോട്ടോ: SKPM MalapatomCap- മലപ്പട്ടം ഗ്രാമപഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി ഉദ്ഘാടനം അഡൂരിലെ നീലകണ്ഠ​ൻെറ വീട്ടിൽ കണക്​ഷൻ നൽകി പ്രസിഡൻറ് പി. പുഷ്പജൻ നിർവഹിക്കുന്നുശ്രീകണ്ഠപുരം: ജലജീവൻ പദ്ധതിയുമായി സഹകരിച്ച് മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം നടത്തി. അഡൂരിലെ നീലകണ്ഠ​ൻെറ വീട്ടിൽ ആദ്യകണക്​ഷൻ നൽകി പ്രസിഡൻറ് പി. പുഷ്പജൻ ഉദ്ഘാടനം ചെയ്തു. 10 ശതമാനം ഗുണഭോക്​തൃ വിഹിതത്തോടെ സർക്കാർ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയിൽ ഗുണഭോക്​തൃപട്ടിക തയാറാക്കിയ ആദ്യ പഞ്ചായത്ത് മലപ്പട്ടമാണ്. 3.75 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുക്കുന്നത്. ജലവിഭവ വകുപ്പ്, പട്ടികജാതി വകുപ്പ്, ജില്ല പഞ്ചായത്ത്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ആദ്യ രണ്ടുഘട്ടങ്ങൾ പൂർത്തീകരിച്ചത്. പുതിയ പദ്ധതി പ്രകാരം 2195 രൂപ അടച്ചാൽ ഉടൻ ഗുണഭോക്താവിന് കുടിവെള്ളം ലഭ്യമാകും. പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ കൊളന്ത കോളനിയിൽ 14 ലക്ഷം രൂപയുടെ സൗജന്യ ജലപദ്ധതിയും നടപ്പാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.