പന്ന്യന്നൂർ പഞ്ചായത്തിലും കടവത്തൂരിലും കോവിഡ് വ്യാപനം

പന്ന്യന്നൂർ പഞ്ചായത്തിലും കടവത്തൂരിലും കോവിഡ് വ്യാപനം പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ നടന്ന പരിശോധനയിൽ 17 പേർക്ക് കോവിഡ്. ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് കോവിഡ് പരിശോധന നടന്നത്. ഏഴാം വാർഡിലെ മൂന്നുപേർക്കും അഞ്ചാം വാർഡിലെ മൂന്നു പേർക്കും 15, 10, 12 വാർഡുകളിലെ ഓരോരുത്തർക്കും മൊകേരി പഞ്ചായത്തിലെ എട്ട് പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആൻറിജൻ ടെസ്​റ്റ്​ നെഗറ്റിവായ, രോഗലക്ഷണങ്ങളുള്ളവർ ക്വാറൻറീനിൽ പോവുകയും ആർ.ടി.പി.സി.ആർ ടെസ്​റ്റ്​ നടത്തേണ്ടതുമാണെന്ന്​ ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധന ഫലം നെഗറ്റിവായാലും ക്വാറൻറീൻ തുടരണം. പന്ന്യന്നൂർ പഞ്ചായത്തിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്ന് പ്രസിഡൻറ്​ എ. ശൈലജ അറിയിച്ചു.കടവത്തൂർ കേന്ദ്രീകരിച്ച് നടന്ന കോവിഡ് പരിശോധനയിൽ 18 പോസിറ്റിവ് കേസുകൾ കണ്ടെത്തി. കടവത്തൂർ ടൗണിൽ സമ്പർക്കബാധ വർധിച്ചതിനാൽ കടകൾ അടച്ചിട്ടിരുന്നു. വ്യാഴാഴ്​ച വ്യാപാരികൾ, ഡ്രൈവർമാർ തുടങ്ങിയവരെയാണ്​ പരിശോധനക്ക്​ വിധേയരാക്കിയത്. 271 പേരെയാണ് പരിശോധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.