'യോഗിയും പിണറായിയും ഒരേ തൂവൽപക്ഷികൾ'

'യോഗിയും പിണറായിയും ഒരേ തൂവൽപക്ഷികൾ' കണ്ണൂർ: ഹാഥ്​റസിൽ ദലിത്​ പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്നവർക്കെതിരെ നടപടിയെടുക്കാത്ത യു.പി മുഖ്യമന്ത്രി ​യോഗി ആദിത്യനാഥും വാളയാറിൽ രണ്ടു ദലിത്​ പെൺകുട്ടികളുടെ പീഡന കൊലയിൽ നടപടിയെടുക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവൽപക്ഷികളാണെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്​റ്റ്യൻ കുറ്റപ്പെടുത്തി. കണ്ണൂർ ഗാന്ധി സർക്കിളിൽ ബാബു ജഗ്​ജീവൻ റാം ഫൗണ്ടേഷൻ ഫോർ റിസർച്​ ആൻഡ്​​ സ്​റ്റഡീസി​ൻെറ ആഭിമുഖ്യത്തിൽ നടന്ന നിൽപുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ സംസ്​ഥാന ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. മുരളി, എൻ.പി. ശ്രീധരൻ, കെ. ചന്ദ്രബാനു, പി. പുരുഷോത്തമൻ, പി. ചന്ദ്രൻ, ​കെ. ഗോവിന്ദൻ, പി. കുമാരൻ എന്നിവർ സംസാരിച്ചു. ദിനേശൻ മറുകണ്ടി സ്വാഗതവും ടി.പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പടം സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.