മാടായി പഞ്ചായത്ത്​: നേർപകുതി വാർഡുകൾ സ്​ത്രീ സംവരണം

മാടായി പഞ്ചായത്ത്​: നേർപകുതി വാർഡുകൾ സ്​ത്രീ സംവരണംസ്ഥാനാർഥിത്വം കാത്തിരുന്നവർ നിരാശയിൽ, െറബലുകൾ പെരുകുംപഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 20 വാർഡുകളിൽ 10 വാർഡുകൾ സ്ത്രീ സംവരണ വാർഡുകളായതോടെ മത്സരിക്കാനായി കാത്തുനിന്ന പലരും നിരാശയിൽ. കണ്ണുവെച്ച വാർഡുകൾ പലതും സ്ത്രീ സംവരണമായതോടെ ജനറൽ വാർഡുകൾ ഉന്നം വെച്ച് സ്ഥാനാർഥി കുപ്പായം തുന്നിയവർ ഉന്നതങ്ങളിൽ കരുക്കൾ നീക്കിത്തുടങ്ങി. ഒരു വാർഡ് പട്ടികവർഗ സ്ത്രീ സംവരണം കൂടിയാണ്. 10 ജനറൽ വാർഡുകളിലൊന്ന് പട്ടികജാതി സംവരണവുമാണ്.യു.ഡി.എഫിൽ ലീഗ് സ്ഥിരമായി മത്സരിക്കുന്ന എട്ട് വാർഡുകൾ വനിത സംവരണമായി മാറിയതാണ് മത്സരിക്കാൻ കാത്തുനിന്നവർക്ക് വിനയായത്.ഇതോടെ ആകെയുള്ള ഒമ്പത് ജനറൽ വാർഡുകളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിക്കുകയെന്നത് യു.ഡി.എഫിന് വലിയ ഭാരമാകും. നിലവിൽ മാടായി പഞ്ചായത്തിലെ ആകെയുള്ള 20 വാർഡുകളിൽ 14 വാർഡുകളെ പ്രതിനിധാനംചെയ്യുന്നത് യു.ഡി.എഫാണ്. ലീഗിന് 10ഉം കോൺഗ്രസിന് നാലും സീറ്റുകളാണുള്ളത്. മൂന്നു വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്രരും മൂന്നെണ്ണത്തിൽ സി.പി.എമ്മുമാണ്.ഒമ്പത് ജനറൽ സീറ്റുകൾ ലീഗും കോൺഗ്രസും മത്സരത്തിനായി വീതിക്കുമ്പോൾ വിരലിലെണ്ണാവുന്ന സീറ്റുകളിലാണ് പുരുഷന്മാർക്ക് മത്സരസാധ്യതയുള്ളത്. അതിനിടയിൽ കഴിവും യോഗ്യതയുമുള്ള വനിതകൾ ജനറൽ വാർഡുകളിൽ നോട്ടമിട്ടാൽ അതും പ്രശ്നമായേക്കും.സ്ഥാനാർഥി കുപ്പായം തുന്നിനിൽക്കുന്നവരെയൊക്കെ നിരാശപ്പെടുത്താതെ മുന്നോട്ട് നീങ്ങാൻ ഈ സാഹചര്യത്തിൽ പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങൾ പ്രയാസപ്പെടും. ഭരണ തുടർച്ചയും ഭൂരിപക്ഷം സീറ്റുകളിൽ വിജയ സാധ്യതയും കാണുന്ന യു.ഡി.എഫിനാണ് ഇത് വലിയ കടമ്പയാവുക.സ്ഥാനാർഥി പട്ടിക അന്തിമമായി നിശ്ചയിക്കപ്പെടുന്നതോടെ മോഹഭംഗം നേരിടുന്ന പലരും റെബലുകളായി രംഗത്തെത്താനുള്ള സാധ്യതയും ഏറെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.