അനധികൃത വോട്ടു ചേർക്കലിനെതിരെ പരാതി

അനധികൃത വോട്ടു ചേർക്കലിനെതിരെ പരാതി തലശ്ശേരി: നഗരസഭയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി പല വാർഡുകളിലും അനധികൃതമായി വോട്ട് ചേർത്തതിനെതിരെ യു.ഡി.എഫ്, മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും നഗരകാര്യമേഖല ഡയറക്ടർക്കും പരാതി അയച്ചിട്ടുണ്ട്. യു.ഡി.എഫ് നേതാക്കളായ അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, അഡ്വ. കെ.എ. ലത്തീഫ്, സി.കെ.പി. മമ്മു, പി.വി. രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.