കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് സ്ഥിരീകരിച്ചു മട്ടന്നൂർ: മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കൗൺസിലർ സി.വി. ശശീന്ദ്രൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സി.വി. ശശീന്ദ്ര​ൻെറ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ക്വാറൻറീനിൽ കഴിയേണ്ട ശശീന്ദ്രൻ ഒമ്പതാം തീയതി ഇദ്ദേഹം പ്രസിഡൻറായ മട്ടന്നൂർ അർബൻ ബാങ്കിൽ വായ്​പ അദാലത്തിൽ പങ്കെടുക്കുകയായിരുന്നു. ശശീന്ദ്രനെ കൂടാതെ 12 പേരാണ് അദാലത്തിൽ പങ്കെടുത്തത്. ഇതേദിവസംതന്നെ മട്ടന്നൂർ നഗരസഭ കോവിഡ് പരിശോധന കേന്ദ്രമായ മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്​മാരക ഗവ.യു.പി സ്​കൂളിലെ സൻെററിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്​തു. എന്നാൽ അർബൻ ബാങ്കിന് അവധി കൊടുക്കാൻ തയാറാകാതെ പ്രവർത്തിച്ചതിനെത്തുടർന്ന് പൊലീസെത്തി തിങ്കളാഴ്​ച 11വരെ പ്രവർത്തിച്ച ബാങ്ക് അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു. മൂന്നു ദിവസത്തേക്കാണ് ബാങ്കിന് അവധി നൽകാൻ നിർദേശിച്ചത്. ഇതിനിടെ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്​ച കിളിയങ്ങാട് സി.പി.എം നടത്തിയ കൃഷിയുടെ വിളവെടുപ്പ് ചടങ്ങിലും പുരുഷോത്തമൻ പങ്കെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.