കോവിഡ് സ്ഥിരീകരിച്ചു മട്ടന്നൂർ: മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, കൗൺസിലർ സി.വി. ശശീന്ദ്രൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സി.വി. ശശീന്ദ്രൻെറ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ക്വാറൻറീനിൽ കഴിയേണ്ട ശശീന്ദ്രൻ ഒമ്പതാം തീയതി ഇദ്ദേഹം പ്രസിഡൻറായ മട്ടന്നൂർ അർബൻ ബാങ്കിൽ വായ്പ അദാലത്തിൽ പങ്കെടുക്കുകയായിരുന്നു. ശശീന്ദ്രനെ കൂടാതെ 12 പേരാണ് അദാലത്തിൽ പങ്കെടുത്തത്. ഇതേദിവസംതന്നെ മട്ടന്നൂർ നഗരസഭ കോവിഡ് പരിശോധന കേന്ദ്രമായ മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി സ്കൂളിലെ സൻെററിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ അർബൻ ബാങ്കിന് അവധി കൊടുക്കാൻ തയാറാകാതെ പ്രവർത്തിച്ചതിനെത്തുടർന്ന് പൊലീസെത്തി തിങ്കളാഴ്ച 11വരെ പ്രവർത്തിച്ച ബാങ്ക് അടച്ചുപൂട്ടാൻ നിർദേശിക്കുകയായിരുന്നു. മൂന്നു ദിവസത്തേക്കാണ് ബാങ്കിന് അവധി നൽകാൻ നിർദേശിച്ചത്. ഇതിനിടെ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച കിളിയങ്ങാട് സി.പി.എം നടത്തിയ കൃഷിയുടെ വിളവെടുപ്പ് ചടങ്ങിലും പുരുഷോത്തമൻ പങ്കെടുത്തിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2020 12:00 AM GMT Updated On
date_range 2020-10-13T05:30:08+05:30കോവിഡ് സ്ഥിരീകരിച്ചു
text_fieldsNext Story