ഭ്രാന്തൻ നായുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്

ഭ്രാന്തൻ നായുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്ajk dog bite nasar ഭ്രാന്തൻ നായുടെ കടിയേറ്റ് കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച നാസർചക്കരക്കല്ല്: പാനേരിച്ചാലിൽ ഭ്രാന്തൻ നായുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്കേറ്റു. പാറക്കണ്ടി ഭാസ്കരൻ (76), മേലേക്കണ്ടി നളിനി (55), സെക്കീന മൻസിലിൽ നാസർ (48), കാര്യേടത്ത് ശ്രീക്കുട്ടൻ (ഏഴ്​) , ജാനകി (67) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ച മുതൽ വൈകീട്ടുവരെയുള്ള സമയങ്ങളിലാണ് ഭ്രാന്തൻ നായുടെ പരാക്രമം. ഭാസ്കരനെയും നാസറെയും വീടി​ൻെറ അകത്തുകയറിയാണ് നായ്​ കടിച്ചത്. കാലിനും കൈക്കുമാണ് പ്രധാനമായും കടിയേറ്റത്. പരിക്കേറ്റവരെ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ അറവുമാലിന്യങ്ങളടക്കം വലിച്ചെറിയൽ പതിവാണെന്ന്​ നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.