മാങ്ങാട് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

മാങ്ങാട് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്ppn car accidentppn car accident2 മാങ്ങാട് തിങ്കളാഴ്ച രാവിലെ കൂട്ടിയിടിച്ച് തകർന്ന കാറുകൾ കല്യാശ്ശേരി: ദേശീയപാതയിൽ മാങ്ങാട് തെരുവിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന്​ പ്രാഥമിക ചികിത്സ നേടിയതിന് ശേഷം കണ്ണൂരിലെ വിവിധ സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു. കാറുകളിൽ യാത്രചെയ്​ത കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശികളായ ആനി (55), ലിംസി (24), ഒമ്പത് മാസം പ്രായമായ കുട്ടി, ചെറുക്കള സ്വദേശി കൃഷ്ണൻ (24), ജയരാജ് (54 ), കൃഷ്ണൻ (24), ഗീത (45) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11ഒാടെ തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മുന്നിലെ പിക്കപ്പ് ലോറിയെ മറികടക്കുന്നതിനിടയിൽ ലോറിക്കും എതിരേ വന്ന കാറിനും ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.