ടാഗോർ വിദ്യാനികേതൻ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്

ടാഗോർ വിദ്യാനികേതൻ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് തളിപ്പറമ്പ‌്: തളിപ്പറമ്പ‌് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ‌്കൂൾ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതി​ൻെറ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം നടത്തി. കിഫ്ബി ധനസഹായത്തോടെ മൂന്ന് കോടി രൂപ ചെലവിലാണ‌് കെട്ടിടനിർമാണം. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്കാണ് കെട്ടിടം നിർമിക്കുന്നത്. ജയിംസ് മാത്യു എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ‌് അള്ളാംകുളം അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എം. മുസ്തഫ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പാർവതി മീര, ഹെഡ്മാസ്​റ്റർ തോമസ് ഐസക്, പി.ടി.എ പ്രസിഡൻറ് എൻ.വി. രാമചന്ദ്രൻ, പി.കെ. രാജേന്ദ്രൻ, പി. ഷൈനി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം. പ്രസന്ന സ്വാഗതവും പി.വി. രാജേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.