Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 12 Oct 2020 11:58 PM GMTടാഗോർ വിദ്യാനികേതൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
text_fieldsbookmark_border
ടാഗോർ വിദ്യാനികേതൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് തളിപ്പറമ്പ്: തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻെറ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തിൻെറ ശിലാസ്ഥാപനം നടത്തി. കിഫ്ബി ധനസഹായത്തോടെ മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടനിർമാണം. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്കാണ് കെട്ടിടം നിർമിക്കുന്നത്. ജയിംസ് മാത്യു എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എം. മുസ്തഫ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പാർവതി മീര, ഹെഡ്മാസ്റ്റർ തോമസ് ഐസക്, പി.ടി.എ പ്രസിഡൻറ് എൻ.വി. രാമചന്ദ്രൻ, പി.കെ. രാജേന്ദ്രൻ, പി. ഷൈനി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം. പ്രസന്ന സ്വാഗതവും പി.വി. രാജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story