'പഠന വിഷയങ്ങൾക്കപ്പുറത്ത് കൂടുതൽ സമയം ചെലവഴിക്കുക, താൽപര്യമുള്ള വിഷയങ്ങൾ മനസ്സിനു സമാധാനം നൽകും' പുല്ലൂപ്പിക്കടവ്: കൗസർ ഇഗ്ലീഷ് സ്കൂൾ വിദ്യാർഥികളോടും അധ്യാപകരോടും വെബിനാറിൽ സംവദിച്ച് ജയിൽ മേധാവി ഋഷിരാജ് സിങ്. 'പഠന വിഷയങ്ങൾക്കപ്പുറത്ത് കൂടുതൽ സമയം ചെലവഴിക്കുക, താൽപര്യമുള്ള വിഷയങ്ങൾ മനസ്സിനു സമാധാനം നൽകുമെന്ന് അദ്ദേഹം കുട്ടികളെ ഉണർത്തി. വിദ്യാർഥികൾക്ക് അവരുടെ പഠന രീതികളോടുള്ള സമീപനം, ലോക്‌ഡൗൺ കാലത്തെ മാനസിക സംഘർഷങ്ങൾ കുറക്കാനുള്ള നിർദേശങ്ങൾ, പഠനത്തിനപ്പുറത്ത് ചെയ്യാവുന്ന വർക്കുകൾ, സദാചാര - സാംസ്‌കാരിക മേഖലകളിലെ സമീപനം തുടങ്ങിയ നിർദ്ദേശങ്ങൾ വളരെ ലളിതമായും ഭംഗിയായും കൗസർ ഒരുക്കിയ വെബിനാറിൽ അദ്ദേഹം അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് നൽകേണ്ട അവസരങ്ങൾ, സമീപന രീതി, കഴിവുകളുടെ പരിപോഷണം, ഉയർച്ചകളിലേക്കുള്ള സഹായങ്ങൾ തുടങ്ങി അധ്യാപകർക്ക് സ്വീകരിക്കാവുന്ന മാർഗങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു. മൊബൈൽ ഉപയോഗക്രമം, ലഹരിവസ്തുക്കളോടുള്ള സൂക്ഷ്മത, സമയനിഷ്ഠ തുടങ്ങി പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫിദ റഹ്മ, ഹനാൻ ഹാരിസ്, മുസഫർ മാലിക്, ജൂസൈർ, നിസ് വ, സബാഹ് എന്നിവർ വിദ്യാർഥികളെ പ്രതിനീധാനംചെയ്ത് സംസാരിച്ചു. അക്കാദമിക് കോഒാഡിനേറ്റർ മുഹമ്മദ് ഹനീഫ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ പി.എം. പ്രശാന്തി നന്ദിയും പറഞ്ഞു. മാനേജർ മുഹമ്മദ് നിസാർ, വൈസ് പ്രിൻസിപ്പൽ അബ്ദുസ്സലാം മാസ്റ്റർ, റിഷാദാ ഹാരിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.