സംഘർഷം സൃഷ‌്ടിക്കാൻ ആർ.എസ‌്.എസ‌് ശ്രമം – സി.പി.എം

ചൊക്ലി: ചൊക്ലി സൗത്തിലെ ഒളവിലം മേഖലയിൽ ബോധപൂർവം സംഘർഷം സൃഷ‌്ടിക്കാനാണ‌് ആർ.എസ്.എസ് ശ്രമമെന്ന‌് സി.പി.എം ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്​ദുല്ല പ്രസ‌്താവനയിൽ പറഞ്ഞു. പതാകകൾ നശിപ്പിച്ചും കൊടിമരത്തിൽ കരിഓയിൽ ഒഴിച്ചും പ്രകോപനം സൃഷ‌്ടിക്കുകയാണ‌്. ഇതി​ൻെറ തുടർച്ചയായാണ‌്, ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഇരുമ്പ‌് വടികൊണ്ട‌് അടിച്ചുപരിക്കേൽപിച്ച‌ത‌്. പാർട്ടി ബ്രാഞ്ച‌് സെക്രട്ടറിയുടെ വീടാക്രമിക്കുകയും പാർട്ടി അംഗങ്ങ‌ളുടെ വീടുകളിൽ കയറി വധഭീഷണി മുഴക്കുകയും ചെയ‌്തു. ഈ സംഭവങ്ങളിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ ചൊക്ലി പൊലീസ‌് തയാറായില്ല. അതേസമയം ആർ.എസ‌്.എസുകാർ നൽകിയ പരാതിയിൽ നിരപരാധികളെ വീടുകളിൽ കയറി ബലമായി പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുകയാണ്​. വാതിൽ ചവിട്ടിപ്പൊളിച്ചാണ‌് വണ്ണൻറകത്ത‌് ശ്രീനേഷിനെ അർധരാത്രി അറസ‌്റ്റ‌് ചെയ‌്തത‌്. ആർ.എസ‌്.എസുകാർ വീടാക്രമിച്ച ബ്രാഞ്ച‌് സെക്രട്ടറി സനേഷിനെയും ബലമായി പിടിച്ചുകൊണ്ടുപോയി. സർക്കാറി​ൻെറ പൊലീസ‌് നയത്തിന‌് വിരുദ്ധമായ നടപടിയാണ‌് ചൊക്ലി സ‌്റ്റേഷനിലെ ചില പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും പ്രസ‌്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.