കോവിഡ് സമ്പർക്ക ഭീഷണിയിൽ മയ്യിൽ പഞ്ചായത്ത്​

മയ്യിൽ: മയ്യിൽ പഞ്ചായത്ത്​ കോവിഡ് സമ്പർക്കവ്യാപന ഭീഷണിയിൽ. ആരോഗ്യ കേന്ദ്രവും മയ്യിൽ പഞ്ചായത്ത് ഓഫിസും മയ്യിൽ സർവിസ് സഹകരണ ബാങ്കും അടച്ചുപൂട്ടി. മയ്യിൽ ടൗണിന് സമീപം പ്രവർത്തിക്കുന്ന ഇടൂഴി ആയുർവേദ നഴ്സിങ് ഹോമിലെ ജൂനിയർ ഡോക്ടർ ഉൾപ്പെടെ അഞ്ചുപേർക്കാണ്​​ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്​. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ മയ്യിൽ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ മയ്യിൽ സർവിസ് സഹകരണ ബാങ്കും അടച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.